🟣പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്
ന്യൂഡല്‍ഹി▪️ ബഹിരാകാശത്ത് പയര്‍ വിത്ത് മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂള്‍ 4 പേടകത്തില്‍ സജ്ജീകരിച്ച പയര്‍ വിത്തുകളാണ് മുളപ്പിച്ചത്.
ഡിസംബര്‍ 30ന് നടത്തിയ വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുക്കിയത്. വിക്ഷേപിച്ച് നാലാം ദിവസം പേടകത്തിലെ പയര്‍ വിത്തുകള്‍ മുളച്ചു. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്.
എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. രണ്ട് ഇലകള്‍ ആയി വരുന്നതുവരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പും പരിശോധിക്കും.
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസര്‍ച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം. മുംബൈയിലെ അമിറ്റി യൂണിവേഴ്‌സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്‌പെയ്‌സിലാണ് (അജഋങട) വിത്തിന്റെ പരീക്ഷണം നടത്തിയത്. മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയില്‍ വിത്തിന്റെ വളര്‍ച്ച പഠിക്കലാണ് ലക്ഷ്യം.
വിത്ത് മുളപ്പിക്കുന്നതിന് പുറമെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പോയെം4ല്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗ്രീന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.