
ചെങ്ങന്നൂര്‍▪️ സരസ് മേളയിലെ കളരി അഭ്യാസ വേദിയില്‍ കോല്‍ത്താരി ഇനത്തില്‍ വടി വീശി നാലര വയസ്സുകാരിയും.
മന്ത്രി സജി ചെറിയാന്റെയും അരുണ്‍ തോമസ് കണ്ണാട്ടിന്റെയും ചെറുമകളും അലന്‍ കണ്ണാട്ട്-ഡോ. നിത്യ എസ്. ചെറിയാന്‍ ദമ്പതികളുടെ മകളുമായ ഇസബെല്ല അലന്‍ കണ്ണാട്ടാണ് സരസ് വേദിയില്‍ കളരി ചുവടുകള്‍ പ്രദര്‍ശിപ്പിച്ചത്.
സരസ് മേളയുടെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച്ച ചെങ്ങന്നൂര്‍ പണിക്കേഴ്‌സ് കളരി അക്കാദമി ഗുരുക്കള്‍ പ്രകാശ് പണിക്കരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച
യോദ്ധാവില്‍ നിന്ന് യോഗിയിലേക്ക് എന്ന പ്രദര്‍ശനത്തിലാണ് ഇസബെല്ല പങ്കെടുത്തത്.
ഏഴു വയസ്സു മുതലാണ് കളരി പഠനം ആരംഭിക്കുക എന്നിരിക്കിലും ഇസബെല്ല നാലര വയസ്സു മുതല്‍ മുറകളില്‍ പ്രകടന പാടവവും മെയ് വഴക്കവും കാട്ടിയതിനെ തുടര്‍ന്നാണ് കളരിയില്‍ പ്രകാശ് ഗുരുക്കള്‍ കൂട്ടിയത്. കളരി പ്രദര്‍ശനത്തില്‍ 65 പേര്‍ പങ്കെടുത്തു.