
ചെങ്ങന്നൂര്‍▪️ സംസ്ഥാനത്ത് പുതിയതായി ആവിഷ്‌ക്കരിച്ച ഇറിഗേഷന്‍ ടൂറിസം പദ്ധതി പുരോഗമിക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വിനോദ സഞ്ചാര രംഗത്ത് കൂടുതല്‍ പ്രയോജനമാകുന്ന തരത്തില്‍ നദികളും ഡാമുകളും അവയോട് ചേര്‍ന്നുള്ള നിര്‍മ്മിതികളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്.
വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ആദി പമ്പയ്ക്കു കുറുകെ ഇടനാടിനെയും കോയിപ്രത്തിനെയും ബന്ധിപ്പിക്കുന്ന
ഇടനാട് വഞ്ചിപ്പോട്ടില്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ 60 വര്‍ഷത്തിനുള്ളില്‍ 17 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞത്. എന്നാന്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് അവയുടെ എണ്ണം 42 ലക്ഷമായി ഉയര്‍ത്തുവാന്‍ സംസ്ഥന സര്‍ക്കാരിന് കഴിഞ്ഞു.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വഞ്ചിപ്പോട്ടില്‍ കടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് നഗരസഭയുടെ സഹായത്തോടെ സായാഹ്ന വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്ന പദ്ധതി പരിഗണനയിലാന്നെന്ന് മന്ത്രി പറഞ്ഞു
വഞ്ചിപ്പോട്ടില്‍ കടവില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വരട്ടാര്‍ ഉള്‍പ്പെടെ ചെങ്ങന്നൂരില്‍ ഒഴുക്കു നിലച്ച എല്ലാ നദികളും പുനരുജ്ജീവിപ്പിക്കും. വരട്ടാറിലെ പ്രധാന അഞ്ചു പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും ചെങ്ങന്നൂരിലെ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി വരട്ടാര്‍ മാറുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ ശോഭ വര്‍ഗ്ഗീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സൂസന്‍ ജോസഫ്, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത, ജിജി മാത്യു, അനീഷ് കുന്നപ്പുഴ, എം.കെ മനോജ്, മിനി സജന്‍, അര്‍ച്ചന ഗോപി, ബിജു വര്‍ക്കി, അനില കുമാരി, എം.കെ മനോജ്, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, രാജന്‍ കണ്ണാട്ട്, സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. പി.ആര്‍ പ്രദീപ് കുമാര്‍, ചെയര്‍മാന്‍ കെ.എം മനീഷ് എന്നിവര്‍ സംസാരിച്ചു.
ചെങ്ങന്നൂര്‍, ആറന്മുള നിയോജമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 8.04 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.