കൊല്ലം ▪️ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഓച്ചിറ ഗവണ്മന്റ് ഐ.ടി.ഐ. എന്റര്‍പ്രണര്‍ ഡെവലപ്പ്‌മെന്റ് ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് സംഘടിപ്പിച്ചു.
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍ .ബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടെക്‌നീഷ്യന്‍ പ്രോഗ്രാം ഇന്‍ ചാര്‍ജ്, എം. ഇ. പ്രീയേഷ് അദ്ധ്യക്ഷത വഹിച്ചു.
ഡീന്‍ ഓഫ് അക്കാദമിക്ക്‌സ് ശ്രീപ്രേംനാഥ് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ആവശ്യകത വിശദീകരിച്ച് ക്‌ളാസ് എടുത്തു.
ഓച്ചിറ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സാജു. പി.എസ്, ഓച്ചിറ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ദീപ്തി സി.കെ, ഇന്‍സ്ട്രക്ട്ടര്‍മാരായ ഇന്ദിര സെജി, ട്രയിനീസ് പ്രതിനിധിയായ ഐശ്വര്യ, തുടങ്ങിയവര്‍ സംസാരിച്ചു.
ഐടിഐ ഇന്‍സ്ട്രക്ടര്‍മാരായ അനുമോന്‍ .ആര്‍, ഷെമീറ .എ, ബാലു ആര്‍. കൃഷ്ണ, അപ്രെന്റിസ് ട്രെയിനികളായ വര്‍ഷ, ശരത്
എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ഗ നിര്‍ദ്ദേശങ്ങളും ക്യാമ്പസ് ടൂറും സെമിനാറില്‍ തൊഴില്‍ രംഗത്തെ നൂതന വിഷങ്ങളെക്കുറിച്ചുള്ള ക്‌ളാസ്സുകളും ട്രെയിനികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു.