▶️ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പ്രതീക്ഷയുണ്ടെന്ന് ലക്ഷ്യ സെന്‍

0 second read
0
1,296

ഡല്‍ഹി ▪️ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍.

വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സമീപകാല പ്രകടനം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തനിക്ക് ?ഗുണം ചെയ്യുമെന്നും ലക്ഷ്യ സെന്‍ വ്യക്തമാക്കി.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വലിയ ടൂര്‍ണ്ണമെന്റാണെന്നും ലക്ഷ്യ സെന്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ചടത്തോളം വലിയ അവസരമാണ് ചാമ്പ്യന്‍ഷിപ്പ്. വലിയ ടൂര്‍ണ്ണമെന്റുകളില്‍ താന്‍ രണ്ട് തവണ കളിച്ചിട്ടുണ്ട്.

യൂത്ത് ഒളിംപിക്‌സിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും താന്‍ ലോകോത്തര താരങ്ങളുമായി കളിച്ചു. ഏഷ്യന്‍ ഗെയിംസിന് മുമ്പായി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നല്‍കുന്ന അനുഭവം വലുതെന്നും ലക്ഷ്യ സെന്‍ വ്യക്തമാക്കി.

സീസണില്‍ കനേഡിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ കിരീട വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ നടന്ന ജപ്പാന്‍ ഓപ്പണിലും കാനഡ ഓപ്പണിലും സെമി ഫൈനല്‍ വരെ എത്തിയിരുന്നു.

2021 ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും ഇന്ത്യന്‍ താരം സ്വന്തമാക്കിയിരുന്നു. ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ നിലവില്‍ 11ാം സ്ഥാനത്താണ് 21 കാരനായ ലക്ഷ്യ സെന്‍.

Load More Related Articles
Load More By News Desk
Load More In SPORTS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…