ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 107 റണ്‍സിന്റെ വിജയലക്ഷ്യം.
ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 42 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡന്‍ മാര്‍ക്രം 25 റണ്‍സും വെയ്ന്‍ പാര്‍നെല്‍ 24 റണ്‍സും നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അവസാന ബോളില്‍ ക്യാപ്റ്റന്‍ തെംബു ബാവുമയെ ക്ലീന്‍ ബോള്‍ ചെയ്ത് ദീപക് ചാഹാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ഇതില്‍ ക്യാപ്റ്റന്‍ ബാവുമ, റിലേ റൂസ്സോ, മില്ലര്‍, സ്റ്റബ്‌സ് എന്നിവരും ഉള്‍പ്പെടുന്നു.