ഗയാന ▪️ ആദ്യ മത്സരത്തിന് സമാനമായി ഇത്തവണയും ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന സ്‌റ്റേഡിയമാണ് ഗയാനയിലേത്.
ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 123 മാത്രം. സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണയ്ക്കും. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് മുതല്‍ പിച്ച് ബാറ്ററുമാരെ പിന്തുണച്ച് തുടങ്ങും. ഇതിനാല്‍ ടോസ് ലഭിക്കുന്ന ടീം ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തേയ്ക്കും.
വിജയത്തിന് അടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴ് ബാറ്റര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്.
ആദ്യ മത്സരത്തില്‍ യശസി ജയ്‌സ്വാളിനെ ഇന്ത്യ പുറത്തിരുത്തി. ഇതോടെ ഏഴാം നമ്പറില്‍ ബൗളിങ്ങ് ഓള്‍ റൗണ്ടറായ അക്‌സര്‍ പട്ടേല്‍ എത്തി. പിന്നാലെ റണ്‍സെടുക്കാന്‍ മികവില്ലാത്ത ബൗളര്‍മാര്‍ ക്രീസിലേക്ക് എത്തിതുടങ്ങി. ഇതോടെ 30 പന്തില്‍ 37 എന്ന ലക്ഷ്യം ഇന്ത്യയ്ക്ക് നേടാനായില്ല.
ആദ്യ മത്സരം ജയിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. റോവ്മാന്‍ പവല്‍, നിക്കോളാസ് പുരാന്‍, ബ്രണ്ടന്‍ കിംഗ് എന്നിവര്‍ മാത്രമാണ് ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
2010 ന് ശേഷം 10 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ രണ്ട് തവണ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ട്വന്റി 20 യില്‍ തോല്‍പ്പിക്കാനായത്. ഗയാനയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2019 ല്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.