ആറന്മുള ▪️ ആലപ്പുഴ നിന്നും എന്‍ജിന്‍ ഘടിപ്പിച്ച വെള്ളത്തില്‍ പമ്പയാറ്റില്‍ വന്ന് അനധികൃതമായി മണല്‍ വാരിയ രണ്ടു പേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കുന്നപ്പുഴ പല്ലന പാനൂര്‍ അറത്തി കിഴക്കേതില്‍ വീട്ടില്‍ ബിനു (46), കരുവാറ്റ വലിയപറമ്പില്‍ വീട്ടില്‍ വിഷ്ണു (കണ്ണന്‍-22) എന്നിവരാണ് അറസ്റ്റില്‍ ആയത്.
ഇന്നലെ വെളുപ്പിന് ഒരു മണിയോടുകൂടി പമ്പയാറ്റില്‍ ആറാട്ടുപുഴ കടവിന് സമീപം മണല്‍ വാരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ബോട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവരെ പിടികൂടിയത്.
ഇവര്‍ക്കെതിരെ കേരള നദീതട സംരക്ഷണ നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത വള്ളവും എന്‍ജിനും മണലും കണ്ടു കെട്ടും. വള്ളത്തിന്റെ ഉടമസ്ഥനെയും മണല്‍വാരലിന് സഹായം നല്‍കിയ സ്ഥലവാസികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ആറന്മുള പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ മനോജിന്റെ നേതൃത്വത്തില്‍ എസ്‌ഐ അലോഷ്യസ്, ഹരീന്ദ്രന്‍ നായര്‍, എഎസ്‌ഐ അജി, എസ്‌സിപിഓ പ്രദീപ്, സലിം, നാസര്‍, രാജഗോപാല്‍, വിനോദ്, സുനജന്‍, പ്രമോദ്, ഷൈജു, എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.