ചെങ്ങന്നൂര്‍ ▪️നമ്മുടെ ബുദ്ധികേന്ദ്രമായ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വര്‍ക്ക് നിയര്‍ ഹോം സംസ്‌കാരം വികസിപ്പിക്കുമെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
ഐഎച്ച്ആര്‍ഡി യുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന നടക്കുന്ന സാങ്കേതിക സാംസ്‌കാരിക സംരംഭകത്വ മേള – തരംഗ് 23ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിപ്പിനാണ് കേരളം ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസം നേടുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തുടര്‍ന്ന് കേരളത്തില്‍ നില്‍ക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് അധ്യക്ഷനായി.
ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എ അരുണ്‍, ഡോ.പി.എസ് ശ്രീകല,
അഡ്വ.ജോര്‍ജ്ജ് തോമസ്, ബി.കൃഷ്ണകുമാര്‍, ഉമ്മന്‍ ആലുംമ്മൂട്ടില്‍, ജേക്കബ്ബ് മാത്യു മുല്ലശ്ശേരില്‍, ഡോ.വി.ജേക്കബ്ബ് തോമസ്, ആര്‍. ശ്രീരജ്, ഡോ.എസ് സിന്ധു, മണികണ്ഠ കുമാര്‍, മുഹമ്മദ് ഇക്ബാല്‍, ഐച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.പി സുരേഷ് കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സ്മിത ധരന്‍ എന്നിവര്‍ സംസാരിച്ചു.
.