▶️ഐഎച്ച്ആര്‍ഡി തരംഗ്-23: സ്വാഗതസംഘം രൂപീകരിച്ചു

1 second read
0
480

ചെങ്ങന്നൂര്‍ ▪️ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ ഫെബ്രുവരി 3, 4, 5 തീയതികളില്‍ നടക്കുന്ന ഐഎച്ച്ആര്‍ഡി ടെക്‌ഫെസ്റ്റിന്റെ (ഐഎച്ച്ആര്‍ഡി തരംഗ്-23) സംഘാടകസമിതിയുടെ സ്വാഗതസംഘ രൂപീകരണ യോഗവും, ടെക്‌ഫെസ്റ്റിന്റെ വെബ്‌സൈറ്റ് പ്രകാശനവും സജി ചെറിയാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സ്മിതാധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ: ദീപാ ജെ, അഡ്വ: ശശികുമാര്‍, അഡ്വ. ജോര്‍ജ് തോമസ്, ബി. കൃഷ്ണകുമാര്‍, അഡ്വ: ഉമ്മന്‍ ആലുംമൂട്ടില്‍, ഗിരീഷ് ഇലഞ്ഞിമേല്‍, സജി വള്ളുവന്താനം, ജെബിന്‍ പി. വര്‍ഗീസ്, ജെയിംസ് സാമുവല്‍, വിനോദ് പി.ആര്‍ എന്നിവര്‍ സംസാരിച്ചു.

സജി ചെറിയാന്‍ എംഎല്‍എ ചെയര്‍മാനും, ഡോ: സ്മിതാധരന്‍ ജനറല്‍ കണ്‍വീനറുമായ 501 അംഗ ജനറല്‍ കൗണ്‍സിലും 151 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

 

Load More Related Articles
Load More By News Desk
Load More In EDUCATION

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…