
ചെങ്ങന്നൂര്‍▪️ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ഐഎച്ച്ആര്‍ഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌നേഹത്തോണ്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച യോഗത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൂന്ന് ഭാഗത്തു നിന്നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പേരിശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ നിന്ന് ആരംഭിച്ച് പുലിയൂര്‍ ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ ഓടി തിരികെ കോളേജില്‍ മടങ്ങിയെത്തി. പുലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ശ്രീകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ഗവ. ഐടിഐ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സ്‌നേഹത്തോണ്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ എത്തി തിരികെ വനിതാ ഐടിഐ ജംഗ്ഷനില്‍ അവസാനിച്ചു. കോളേജ് ഇലക്ട്രിക്കല്‍ വകുപ്പ് തലവന്‍ ഡോ. രാജു .എം ഫ്‌ലാഗ് ഓഫ് ചെയ്തു.
ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ആരംഭിച്ച സ്‌നേഹത്തോണ്‍ ബഥേല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡ് വഴി തിരികെ കോളേജില്‍ എത്തി. പിടിഎ വൈസ് പ്രസിഡണ്ട് എബി തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. എക്‌സൈസ് ഓഫീസര്‍ വിഷ്ണു വിജയന്‍ ക്ലാസെടുത്തു.