ചെങ്ങന്നൂര്‍: വൈജ്ഞാനിക കേന്ദ്രങ്ങളുടെ വികസനമാണ് പുതിയ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ വികസനം സജി ചെറിയാന്‍ എംഎല്‍എ.
എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിച്ച മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എംസിഎ) കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്മിതാധരന്റെ അദ്ധ്യക്ഷതവഹിച്ചു.
പിടിഎ വൈസ് പ്രസിഡണ്ട് അഡ്വ. ജോര്‍ജ്ജ് തോമസ്, കോളേജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ ഡോ. മധുസൂദനന്‍ നായര്‍ .ആര്‍, ഇലക്ട്രോണിക്‌സ് വകുപ്പ് തലവന്‍ ഡോ. ലൈല ഡി, കമ്പ്യൂട്ടര്‍ വകുപ്പ് തലവന്‍ ഡോ. മഞ്ജു എസ് നായര്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ ജി എന്നിവര്‍ സംസാരിച്ചു.