ചെങ്ങന്നൂര്‍ ▪️ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് എന്‍ജിനീയറിങ് 2019-2023, 2020-2024 ബാച്ചുകളിലെ ബി ടെക്, എം ടെക്ക്, എംസിഎ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് കോളേജില്‍ നടന്നു.
മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തി.