മാന്നാര്‍ ▪️ കലയുടെ കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കലയുടെ സഹോദരന്‍ അനില്‍ കുമാര്‍.
കാണാതായതിന് ശേഷവും കലയെന്ന പേരില്‍ തനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നുവെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.
കല രണ്ട് പ്രാവശ്യം തന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ ചെയ്തിരുന്നു. തന്റെ ഭാര്യയാണ് കലയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത്.
എന്നാല്‍ തന്നെ വിളിച്ചത് കലയാണോ എന്നതില്‍ അനില്‍ കുമാറിന് ഉറപ്പില്ല. കലയാണ് തങ്ങളെ വിളിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്.
കല ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ മറ്റേതോ സ്ത്രീയായിരിക്കും തന്നെ വിളിച്ചതെന്ന സംശയം അനില്‍ പ്രകടിപ്പിച്ചു.
കലയുടെ മൊബൈല്‍ നമ്പറിലേക്ക് പല പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴെല്ലാം ആ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. പരാതിക്കാരന്‍ സുരേഷ് കുമാറിന് കൃത്യത്തില്‍ പങ്കുണ്ടെന്നും അനില്‍ ആരോപിച്ചു
മൃതദേഹം കണ്ടെങ്കില്‍ സുരേഷ് അന്ന് എന്ത് കൊണ്ട് പൊലീസില്‍ പറഞ്ഞില്ലെന്ന് അനില്‍ ചോദിച്ചു. സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് കള്ളമാണ്. ഭര്‍ത്താവ് അനില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
കല്ല് പോലും ഭസ്മമാകുന്ന കെമിക്കല്‍ സെപ്റ്റിക് ടാങ്കില്‍ ഇട്ടിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് പൊട്ടിക്കാനുള്ള ആരോഗ്യം അനിലിനുണ്ട്. മേസ്തിരിപ്പണി ചെയ്യുന്നതിനാല്‍ അനിലിന് സെപ്റ്റിക് ടാങ്ക് പൊട്ടിക്കാന്‍ അറിയാം.
വെളളത്തില്‍ മൃതശരീരം കളയാന്‍ സാധ്യതയില്ല. ഒന്നുകില്‍ കുഴിച്ചിട്ടു, അല്ലെങ്കില്‍ കത്തിച്ച് കളഞ്ഞു. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഒരു തെളിവും ലഭിക്കാതെ കൊലപാതകം എന്ന് പറയില്ലല്ലോ എന്നും കലയുടെ സഹോദരന്‍ അനില്‍കുമാര്‍ ചോദിച്ചു.