ചെങ്ങന്നൂര്‍ ▪️ ഭാര്യയുടെ സംസ്‌കാരത്തിന് പിന്നാലെ ഭര്‍ത്താവും മരിച്ചു.
വെണ്‍മണി പുത്തന്‍ കണ്ടത്തില്‍ പരമേശ്വരന്‍ (ഡേവിഡ്-92) ആണ് മരിച്ചത്.
ഭാര്യ അമ്മിണി (85) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11ന് വെണ്‍മണി സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ നടന്നു.
ശാരീരിക അവശത മൂലം ഭര്‍ത്താവ് പരമേശ്വരന് സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. സംസ്‌കാരം നടന്ന്
അര മണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പരമേശ്വരന്‍ അന്തരിച്ചു.
സംസ്‌കാരം നാളെ (ശനി) രാവിലെ 11ന് വെണ്‍മണി സിഎസ്‌ഐ ചര്‍ച്ച് സെമിത്തേരിയില്‍.
മക്കള്‍: പി.പി മധു, വത്സല, രമ, പരേതനായ മുരളീധരന്‍.
മരുമക്കള്‍: ഗീത, ബെന്‍സി, ശിവരാജന്‍, ശശി.