▶️കൊച്ചിയില്‍ വന്‍ തീപിടുത്തം; ആളപായമില്ല

0 second read
0
309

കൊച്ചി ▪️കൊച്ചിയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്.

സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്‌ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.

തീപിടുത്തം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി ചേര്‍ന്ന അഗ്‌നിശമന സേന ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപെടുത്തി. ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായ ഒഴിപ്പിക്കുകയായിരുന്നു.

ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അഗ്‌നിശമന സേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്. തീനിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ ഗോഡൗണിനുള്ളില്‍ കടന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍.

അപകടം ഉണ്ടായ ഉടന്‍ സൗത്ത് മേല്‍പ്പാലം വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. തീപിടുത്തമുണ്ടായതിന് പിന്നാലെ സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു.

സമീപത്തുള്ള വര്‍ക്ക് ഷോപ്പിലേയ്ക്കും തീപടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലും തീപിടുത്തമുണ്ടായി. 134 മുറികളുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു.

തീപിടുത്തത്തെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലാഡ!ര്‍ ഉപയോ?ഗിച്ചായിരുന്നു രക്ഷാദൗത്യം.

തീപിടുത്തത്തില്‍ ഒരു കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…