▶️കേരള ലോട്ടറിയുടെ വന്‍ ശേഖരം തമിഴ്‌നാട്ടില്‍; 2.25 കോടി രൂപയും കണ്ടെത്തി

0 second read
0
533

കോയമ്പത്തൂര്‍▪️ കേരള ലോട്ടറിയുടെ വന്‍ ശേഖരം തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. കോടിക്കണക്കിന് രൂപയും പിടിച്ചു.

വിവിധ നറുക്കെടുപ്പുകളുടെ 1,900 ടിക്കറ്റുകളാണ് തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് 42കാരനായ നാഗരാജ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ക്ക് പുറമെ 2.25 കോടി രൂപയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

കേരളത്തിന് പുറത്ത് വില്‍ക്കാന്‍ പാടില്ലാത്ത ലോട്ടറി ടിക്കറ്റുകളാണ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ അനധികൃതമായി ലോട്ടറി വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

എട്ട് പ്രത്യേക അന്വേഷണം സംഘങ്ങള്‍ രൂപീകരിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുപ്പതിലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. പൊള്ളാച്ചി, വാല്‍പാറ, അന്നൂര്‍, കരുമാത്താംപട്ടി എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടന്നു.

പിടിയിലായ നാഗരാജ് പാലക്കാട് വാളയാറിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ ക്യാഷ്യറായി ജോലി ചെയ്യുകയാണ്. ഇയാളുടെ വീട്ടില്‍ നിന്ന് കിട്ടിയ 2.25 കോടി രൂപയില്‍ രണ്ട് ലക്ഷം രൂപയോളം 2000 രൂപയുടെ നോട്ടുകളാണ്.

ഇയാള്‍ കേരള ലോട്ടറി അനധികൃതമായി എത്തിച്ച് തിരുപ്പൂര്‍, പൊള്ളാച്ചി പ്രദേശങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നു എന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കേരള ലോട്ടറി ടിക്കറ്റുകള്‍ക്ക് ഈ പ്രദേശങ്ങളില്‍ വലിയ ഡിമാന്‍ഡ് ഉണ്ടെന്നും പൊലീസ് പറയുന്നു.

ലോട്ടറി ടിക്കറ്റ് വില്‍പനയ്ക്ക് പുറമെ ടിക്കറ്റുകളുടെ അവസാന നമ്പര്‍ വെച്ച് അനധികൃത ചൂതാട്ടവും നടത്താറുണ്ടെന്നും കണ്ടെത്തി. കേരള, നാഗലാന്‍ഡ് സംസ്ഥാനങ്ങളിലെ ലോട്ടറി ടിക്കറ്റുകളുടെ അവസാന അക്കങ്ങള്‍ ഉപയോഗിച്ച് ദിവസവും പല തവണ നറുക്കെടുപ്പുകള്‍ ഇവര്‍ തന്നെ നടത്താറുണ്ടത്രെ.

ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും കേരള ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ വെച്ചും 12 മണി, മൂന്ന് മണി, 6 മണി, 8 മണി എന്നീ സമയങ്ങളില്‍ നാഗലാന്‍ഡ് ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ചുമാണ് അനധികൃത നറുക്കെടുപ്പിന്റെ പദ്ധതി.

പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ടിക്കറ്റ് നമ്പറുകള്‍ അറിയിക്കുകയാണ് ചെയ്യുന്നത്. ഇടപാടുകാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ പണം നല്‍കി തെരഞ്ഞെടുക്കാം. ഔദ്യോഗിക ഫലം വന്നു കഴിഞ്ഞാല്‍ ഇവര്‍ പിന്നീട് തങ്ങളുടെ സ്വന്തം വിജയികളെയും പ്രഖ്യാപിക്കുന്നതാണ് രീതി.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…