
ചെങ്ങന്നൂര്‍ ചാരായവും വാറ്റുപകരണങ്ങളുമായി വീട്ടമ്മ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.
ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പിടിയിലായത്.
മാന്നാര്‍ കുട്ടംപേരൂര്‍ മാറാട്ട് തറയില്‍ പുത്തന്‍വീട്ടില്‍ അംബുജാക്ഷി (63) യുടെ വീട്ടില്‍ നിന്നും 7 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ പി. സജികുമാര്‍, പി.ആര്‍ ബൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബിനു, ആഷ്‌വിന്‍ എസ്.കെ, വിനീത് വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായ റ്റി.എസ്, ഉത്തരാ നാരായണന്‍ എന്നിവരും പങ്കെടുത്തു.