▶️കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; പുതിയ വകഭേദമോയെന്ന് പരിശോധിക്കും

0 second read
0
437

തിരുവനന്തപുരം ▪️ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന.

മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.

കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്.

കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും. ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

പല ജില്ലകളിലും പരിശോധനകള്‍ വളരെ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വരുമ്പോഴോ ആണ് കൊവിഡ് പരിശോധന നടത്തുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന ഇപ്പോള്‍ തീരെ കുറവാണ്. അതു കൂട്ടിയേക്കും. നിലവില്‍ ആര്‍ടിപിസിആര്‍ നടത്തിയ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും.

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…