
ചെങ്ങന്നൂര്‍▪️ ഒന്നരലക്ഷം രൂപയിലധികം വില ലഭിക്കാവുന്ന 50 ഗ്രാം ഹെറോയിനുമായി ബംഗാളി യുവാവ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി.
പശ്ചിമ ബംഗാള്‍ മാള്‍ഡ റഹീംപൂര്‍ സ്വദേശിയായ ആസാദ് ഹുസൈന്‍ (30) ആണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തു നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പിടിയിലായത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നിന് ഒന്നര ലക്ഷത്തിലധികം രൂപ വില ലഭിക്കും. പത്തു വര്‍ഷമായി കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ കൂലി പണി ചെയ്യുന്ന ഇയാള്‍ തിരുവല്ല മുത്തൂര്‍ ഭാഗത്താണ് താമസം. ജില്ലാ ഡാന്‍സാഫ് ടീമും ചെങ്ങന്നൂര്‍ പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.