▶️’അഖില്‍ സജീവ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തി’: അഡ്വ. ലെനിന്‍ രാജ്

0 second read
0
244

കൊച്ചി ▪️ തന്റെ അക്കൗണ്ട് വഴി അഖില്‍ സജീവ് പണമിടപാട് നടത്തിയെന്ന് ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ പ്രതിചേര്‍ത്ത അഡ്വ. ലെനിന്‍ രാജ്.

ഇന്റീരിയര്‍ സ്ഥാപനം തുടങ്ങാനെന്ന് പറഞ്ഞ് വിവിധയാളുകള്‍ തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു. അഖില്‍ സജീവിനെ നേരത്തെ അറിയില്ല. അഖില്‍ സജീവന്റെ 14 വര്‍ഷത്തെ പാരമ്പര്യമുളള ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി കുന്ദമംഗലത്ത് തുടങ്ങാന്‍ വേണ്ടി അഡ്വക്കേറ്റ് റഹീസ് റഹ്മാന്‍ എന്നയാളാണ് അയാളെ പരിചയപ്പെടുത്തുന്നതെന്നും താന്‍ ഒളിവിലല്ലെന്നും ലെനിന്‍ രാജ് ചാനലിനോട് പറഞ്ഞു.

പരാതിക്കാരനായ ഹരിദാസിനെ കെ.പി ബാസിത്ത് മുഖേനെയാണ് അറിയുന്നത്. ബാസിത്ത് ആണ് ഹരിദാസിന്റെ മരുമകളുടെ മെഡിക്കല്‍ നിയമന അപേക്ഷയെ പറ്റി പറഞ്ഞത്. ബാസിത്ത് ഇക്കാര്യം പറയുന്ന സമയത്ത് അഖില്‍ സജീവും കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും സംസാരിക്കുന്ന സുഹൃത്താണ് ബാസിത്ത് എന്നും ലെനിന്‍ രാജ് വ്യക്തമാക്കി.

താന്‍ ഹരിദാസിനെ സഹായിച്ചിട്ടില്ല. അഖില്‍ സജീവ് എന്ന് പറയുന്ന വ്യക്തി തട്ടിപ്പുകാരനാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. വാര്‍ത്ത പുറത്തുവരുന്നതിന് മുമ്പ് തട്ടിപ്പ് അറിഞ്ഞിരുന്നു. തന്റെ അക്കൗണ്ടിലേക്ക് ഹരിദാസന്‍ 50,000 രൂപ അയച്ചത് താന്‍ അറിഞ്ഞിരുന്നില്ല.

ഏപ്രില്‍ 13 ന് 50,000 ലഭിച്ചത്. ഹരിദാസിന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നല്ല പണം വന്നിട്ടുളളത്. മറ്റ് ഏതോ അക്കൗണ്ടില്‍ നിന്ന് ആണ് പണം വന്നിട്ടുളളത്. തനിക്ക് പണം അയച്ചു തന്നതില്‍ ഹരിദാസിന് പരാതിയില്ലെന്നും ലെനിന്‍ രാജ് പറഞ്ഞു.

നേരത്തെയും താന്‍ അറിയാത്ത വിഷയത്തിന് അഖില്‍ സജീവ് പണം അയച്ചിരുന്നു. നേരത്തെ അഖില്‍ സജീവ് പറഞ്ഞിട്ട് ശില്‍പ രാജന്‍ എന്ന് പറയുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ആള്‍ എന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പലരും പണമയക്കാറുണ്ട്. 50,000 രൂപയാണ് ശില്‍പ രാജന്‍ അയച്ചത്. അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്ന് അഖില്‍ സജീവ് വിളിച്ചു പറയും. അയാള്‍ പറയുന്ന അക്കൗണ്ടിലേക്ക് ഈ പണം അയച്ചുകൊടുക്കുമെന്നും ലെനിന്‍ രാജ് വ്യക്തമാക്കി.

ഹരിദാസന്‍ തന്ന പണം ബാസിത്തിന് വേണ്ടി കെ.പി നിയാസ് എന്ന് പറയുന്ന ആളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. 10,000 രൂപയാണ് നിയാസിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. ബാസിത്തിന്റെ സഹോദരനാണ് കെ.പി നിയാസ്. 10,000 രൂപ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കും അയച്ചു കൊടുത്തു. റഹീസിന്റെ സുഹൃത്ത് മസ്‌റൂര്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചു. ടെക്‌നിക്കല്‍ എറര്‍ പറഞ്ഞാണ് എന്റെ അക്കൗണ്ടിലേക്ക് അഖില്‍ സജീവ് അയച്ചത്. ആ പണം ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്നും ലെനിന്‍ രാജ് പറഞ്ഞു.

തന്നെയും പറ്റിച്ച് ആണ് അഖില്‍ സജീവ് കടന്നുകളഞ്ഞത്. തന്റെ നാട്ടില്‍ വന്ന് തനിക്ക് പത്ത് ലക്ഷത്തിന്റെ ബാധ്യത ഉണ്ടാക്കിയ ആളാണ് അഖില്‍ സജീവ്. ബാസിത്തിനോട് പരാതി കൊടുക്കാന്‍ പറഞ്ഞു.

ബാസിത്ത് ഗൂഢാലോചന നടത്തുന്ന സമയത്താണ് നിയമനത്തിന് വേണ്ടിയാണ് പണം അക്കൗണ്ടിലേക്ക് അയച്ചതെന്ന് മനസിലാക്കിയത്. പലരും എന്തിനാണ് പണം അയച്ചതെന്ന് അറിയില്ലെന്നും ലെനിന്‍ പറഞ്ഞു.

മന്ത്രിയുടെ ഓഫീസിലെ അഖില്‍ മാത്യുവിനെ അറിയില്ല. ഗൂഢാലോചനയുടെ ഭാ?ഗമായി ബാസിത്ത് അടക്കമുളളവര്‍ തന്നെ ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയായിരുന്നു. പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ആണ് വന്നത്. അതിനാല്‍ താങ്കളും ഇതില്‍ ഉത്തരവാദിയാണെന്നും അഖില്‍ സജീവ് തന്നോട് പറഞ്ഞു.

വാര്‍ത്തയായതിന് പിന്നാലെ ഹരിദാസിനെ കാണാന്‍ വീട്ടിലേക്ക് പോയിരുന്നു. ഹരിദാസ് കൊടുത്ത പരാതി കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ വിരുദ്ധ പരാതിയാണെന്നും പറയാനായിരുന്നു പോയത്. ബാസിത്തും കൂടെയുണ്ടായിരുന്നു. വളച്ചൊടിച്ച പരാതിയുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞു.

കടബാധ്യതയുണ്ടാക്കിയ സമയത്ത് അഖില്‍ സജീവിനെതിരെ കുന്ദമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്റെ അമ്മയുടെ അടക്കം സ്വര്‍ണം തിരിച്ചുതരണമെന്ന് പറഞ്ഞായിരുന്നു പരാതി. നിലമ്പൂരിലുളള അഡ്വ. നൗഫല്‍ എന്ന് പറയുന്നയാളാണ് പരാതി ഡ്രാഫ്റ്റ് ചെയ്തിട്ടുളളതെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Check Also

▶️വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി▪️ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര…