
ചെന്നിത്തല▪️ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ സാമൂഹ്യ മുന്നേറ്റത്തിന്റെ ശക്തി സ്രോതസാണെന്നും അവ പകര്‍ന്നു നല്‍കുന്ന ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ നാടിന് ചൈതന്യമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മാന്നാര്‍ എസ്.എന്‍.ഡി.പി യൂണിയനിലെ 141ാം നമ്പര്‍ ചെറുകോല്‍ പുത്തന്‍കോട്ടയ്ക്കകം ശാഖയുടെ 25ാമത് പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒന്നാമത് ശ്രീനാരായണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.
യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജോയിന്‍ കണ്‍വീനര്‍ പുഷ്പ ശശികുമാര്‍ മുതിര്‍ന്ന ശാഖാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, അഡ്.കമ്മറ്റി അംഗങ്ങളായ അനില്‍കുമാര്‍ റ്റി.കെ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടില്‍, ചെന്നിത്തല മേഖല കണ്‍വീനര്‍ പി. മോഹനന്‍, വനിതാ സംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി സതീശന്‍, കണ്‍വീനര്‍ വിജയലക്ഷ്മി, ട്രഷറര്‍ പ്രവദരാജപ്പന്‍, ശാഖ ചെയര്‍മാന്‍ പി.ബി സൂരജ്, എംപ്ലോയീസ് ഫോറം യൂണിയന്‍ ചെയര്‍മാന്‍ മനോജ് പാവുക്കര, കണ്‍വീനര്‍ സുരേഷ് കുമാര്‍ കെ.വി, ശാഖാ കണ്‍വീനര്‍ ബി.പങ്കജാക്ഷന്‍, മണിയമ്മ ഗോപാലന്‍, ബിനി മണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചന്‍, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷന്‍ ബി.കെ പ്രസാദ്, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗങ്ങളായ ദിപു പടകത്തില്‍, ഗോപന്‍ ചെന്നിത്തല, ജി. ജയദേവ്, പ്രവീണ്‍ കാരാഴ്മ, തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 7.30ന് ധ്വജ സമര്‍പ്പണവും തുടര്‍ന്ന് ശാഖ ചെയര്‍മാന്‍ പീതപതാകയും ഉയര്‍ത്തി.
വൈകിട്ട് നടന്ന കണ്‍വെന്‍ഷനില്‍ മഹാഗുരുവിന്റെ മായാലീലകള്‍ എന്ന വിഷയത്തില്‍ ഡോ.എം.എം.ബഷീര്‍ പ്രഭാഷണം നടത്തി. നാളെ വൈകിട്ട് 6.30ന് ഗുരുദേവകൃതി പിണ്ഡനന്ദി എന്ന വിഷയത്തില്‍ വൈക്കം മുരളിയും നാളെ വൈകിട്ട് ശ്രീനാരായണ ധര്‍മ്മത്തിലൂടെ ഒരു സഞ്ചാരം എന്ന വിഷയത്തില്‍ സൗമ്യ അനിരുദ്ധനും പ്രഭാഷണം നടത്തും.