അരൂര്‍: ദമ്പതികള്‍ ഉള്‍പ്പടെ 4 പേരെ കഞ്ചാവുമായി പോലീസ് പിടികൂടി.
കൊച്ചി വൈറ്റില്ല പൂതാനപ്പള്ളി നീന (32), നിഖില്‍ (28), ഫോര്‍ട്ടു കൊച്ചി റഫീന മന്‍സിലില്‍സക്കീര്‍ (32), അരൂര്‍ പുതുപള്ളി വീട്ടില്‍ അഫ്‌സല്‍ (38) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച്ച രാത്രി പത്തോടെ അരൂര്‍ കെല്‍ട്രോണ്‍ കമ്പനിയുടെ സമീപമുള്ള വീട്ടില്‍ നിന്നാണ് 6 പാക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് പിടികൂടിയത്.
യോദ്ധാവ് എന്ന പദ്ധതിയുടെ കീഴിലുള്ളജാഗ്രത സമിതി നല്‍കിയ സന്ദേശമനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഉപഭോഗവും വില്‍പ്പനയും നടത്തിയ ഇവരെപിടികൂടിയത്.
നീനയും നിഖിലും ദമ്പതികളാണ്. ഒരു പ്രൈവറ്റ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ജീവനക്കാരിയാണ് നീന. മറ്റു മൂന്നു പേരും നിരവധി കേസുകളില്‍ വിചാരണ നേടുന്നവരാണ്.