മാവേലിക്കര ▪️ കറ്റാനത്ത് വന്‍ കഞ്ചാവ് വേട്ട. 18 കിലോ കഞ്ചാവ് പിടികൂടി.
കറ്റാനം നാമ്പുകുളങ്ങര ജംഗ്ഷന് തെക്ക് മാവേലിക്കര എക്‌സൈസ് റെയിഞ്ച് സംഘവും ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആള്‍ താമസമില്ലാത്ത വീടിന് പുറകുവശത്ത് നിന്ന് 18 കിലോയോളം കഞ്ചാവ് പിടികൂടിയത്.
ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കഞ്ചാവ് ചില്ലറ വില്പന നടത്തിയാല്‍ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.
ഇലിപ്പക്കുളം ദ്വാരക വീട്ടില്‍ സുരേഷിന്റെ വീടിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ വീട്ടില്‍ ഇപ്പോള്‍ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.
വലിയ ചാക്കില്‍ കെട്ടി വീടിന് പുറവശത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് കിലോ ഉള്ള ഒന്‍പത് പാക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിലെ പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.
റെയ്ഡിന് മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്
പെക്ടര്‍ പി.എസ് കൃഷ്ണരാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രമേശന്‍, അബ്ദുല്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ ബിനോയ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ജുന്‍ സുരേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമ്മി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പരാതികള്‍ അറിയിക്കുന്നതിന് വേണ്ടി 0479 2340270 നമ്പരില്‍ വിളിക്കുക