▶️അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി: പ്രതികള്‍ അറസ്റ്റില്‍

0 second read
0
471

നൂറനാട്▪️ മര്‍ദ്ദനത്തെ തുടര്‍ന്ന് അതിഥി തൊഴിലാളി മരിച്ചത് അറിഞ്ഞ് നാടുവിട്ടു പോകാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍.

ബീഹാര്‍ സമസ്തപൂര്‍ റോസരാ പോസ്റ്റല്‍ അതിര്‍ത്തിയില്‍ ഫത്തെപ്പൂര്‍ നിവാസികളായ പ്രമാനന്ദ് സാഹ്‌നി (41) രമാകാന്ത് സാഹ്‌നി (55) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് എത്തുമ്പോള്‍ ബീഹാറിലേക്ക് ട്രെയിനില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്.ഐ നിതീഷ് .എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ത് .എ, സിവില്‍ പോലീസ് ഓഫീസര്‍ മനുകുമാര്‍ .പി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചാരുംമൂട് ജംഗ്ഷന് സമീപം വച്ച് ബീഹാര്‍ സ്വദേശിയായ സരോജ് സാഹ്‌നി (30) എന്നയാളെ ഇയാളോടൊപ്പം താമസിച്ച ബീഹാര്‍ സ്വദേശികളായ രണ്ടു പേര്‍ മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി മര്‍ദ്ദനമേല്‍പ്പിച്ചിരുന്നു.

പറയന്‍കുളത്ത് വാടക കെട്ടിടത്തില്‍ സഹോദരനോടൊപ്പം താമസിക്കുന്ന സരോജ് സാഹ്‌നി പറയന്‍കുളത്തെ ആക്രി കടയില്‍ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കങ്ങളാണ് ഇയാളെ മര്‍ദ്ദിക്കുന്നതിലേക്ക് നയിച്ചത്.

24ന് രാവിലെ മര്‍ദ്ദനമേറ്റ് കടത്തിണ്ണയില്‍ കാണപ്പെട്ട സരോജ് സാഹ്‌നിയെ സഹോദരന്‍ ദിലീപ് സാഹ്‌നി റൂമിലെത്തിച്ചു. അന്ന് വൈകിട്ട് വയറുവേദന അനുഭവപ്പെട്ടപ്പോള്‍ ഇയാളെ സഹോദരന്‍ നൂറനാട് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി.

തിരികെ വീട്ടിലെത്തി വിശ്രമിച്ചു വന്ന സരോജിന് 26ന് വെളുപ്പിന് വയറുവേദന കലശലായതിനെ തുടര്‍ന്ന് സഹോദരന്‍ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ രാവിലെ 10 മണിയോടുകൂടി സരോജ് മരണപ്പെടുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത നൂറനാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയച്ചു. ഫോറന്‍സിക് സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ഉദരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരുക്കു മൂലമാണ് സരോജ് മരണപ്പെട്ടത് എന്ന് വ്യക്തമായി.

തുടര്‍ന്ന് ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ഐ.പി.എസ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.

തുടര്‍ന്ന് നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചാരുംമൂടിന് സമീപം റോഡില്‍ വച്ച് വെള്ളിയാഴ്ച രാവിലെ സരോജിനെ രണ്ട് ബീഹാര്‍ സ്വദേശികള്‍ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തു. വാടകവീട്ടില്‍ വച്ച് സരോജ് സാഹ്‌നി മദ്യപിച്ച് അസഭ്യം പറയുന്നതില്‍ ഉണ്ടായ വൈരാഗ്യമാണ് ഇയാളെ മര്‍ദ്ദിക്കുന്നതിന് കാരണമായത്.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…