
മാന്നാര്‍: നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്റെ സവിശേഷത അതിന്റെ വൈവിധ്യമാണ്. വൈവിധ്യത്തെ മാനിക്കുന്നതു കൊണ്ടാണ് നമ്മുടെ രാജ്യം ഒറ്റകെട്ടായി നില്‍ക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.
മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ മൈതാനിയില്‍ ചെങ്ങന്നൂര്‍ പെരുമയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സമസ്ഥ ജീവിത മേഖലകളിലും വൈവിധ്യത്തെ മാനിച്ചുകൊണ്ട് അത് അടിസ്ഥാന ഘടകമായി പോകുന്ന ഒരു രാജ്യമാണ് നമ്മുടേത്. വ്യത്യസ്ഥമായ ഭാഷകള്‍, മതങ്ങള്‍, ജീവിതക്രമങ്ങള്‍, ആചരണ രീതികള്‍, ഭക്ഷണ രീതികള്‍ ഇതെല്ലാം ഉള്ള ഒരു നാട് ഒറ്റക്കെട്ടായി നില്‍ക്കുന്നത് ഈ വൈവിധ്യത്തെ മാനിക്കുന്നതു കൊണ്ടാണ്.
അതുപോലെ ഭാരതമെന്നു കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരം, നമ്മുടെ നാടിനെകുറിച്ചുള്ള ചിന്തകള്‍, ഇതെല്ലാം വാസ്തവത്തില്‍ നമ്മെ യോജിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്.
നമ്മള്‍ ഓണാട്ടുകരക്കാരാണെന്നു ഈ പ്രദേശത്തിന്റെ ഉള്‍ത്തുടിപ്പുകളെ നെഞ്ചിലേറ്റുന്നവരാണ് നാമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎല്‍എ, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി , വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം എന്നിവര്‍ സംസാരിച്ചു.
ഡോ. പി.ജി.ആര്‍ പിള്ള, ടി.കെ രാജഗോപാല്‍, എന്‍.ജി ശാസ്ത്രി, ജി.വേണുകുമാര്‍, ഓമന ബുധനൂര്‍, അനില്‍ അമ്പാടി, പ്രഫ. ജോണ്‍ എം. ഇട്ടി, തകഴി ഓമന, ബി.ശ്രീകുമാര്‍, കെ.ജി വിശ്വനാഥന്‍ നായര്‍ എന്നിവരെ ആദരിച്ചു.