
തിരുവനന്തപുരം ▪️ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാന്‍സ്ലര്‍ കൂടിയായ ഗവര്‍ണര്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല.
മുന്‍ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് സര്‍വ്വകലാശാല അക്കൗണ്ടില്‍ നിന്നാകും. സര്‍വ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍. സിബിഐ അന്വേഷണത്തില്‍ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.