▶️ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനില്‍ ഇനി പ്രവേശനമില്ല: ഗവര്‍ണര്‍

0 second read
0
539

തിരുവനന്തപുരം ▪️ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഇതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവര്‍ണര്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനില്‍ വിലക്കാണ്. നിരന്തരം വന്നുകൊണ്ടിരുന്നവര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. അവര്‍ക്ക് രാജ്ഭവനിലേക്ക് ഇനി പ്രവേശനമുണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ഇക്കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. രാജ്യത്തിന് എതിരായ കുറ്റകൃത്യമെന്ന് മുഖ്യമന്ത്രിയും കത്തില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാന്‍ ഉണ്ട്. രാജ്യത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത്. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് എതിരാണ്’, ഗവര്‍ണര്‍ പറഞ്ഞു.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി നല്‍കിയ കത്ത് ഉയര്‍ത്തിക്കാട്ടി ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വരുന്നതില്‍ നിന്ന് തടഞ്ഞത്. രാഷ്ട്രപതിയെ രേഖാമൂലം അറിയിക്കും.

കേന്ദ്ര ഏജന്‍സികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കും. സ്വര്‍ണ്ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…