▶️രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സര്‍ക്കാര്‍; ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനെന്ന് മന്ത്രി സജി ചെറിയാന്‍

0 second read
0
466

🟧 ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല

തിരുവനന്തപുരം ▪️ ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയന്‍ അത് തള്ളി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. ഏതെങ്കിലും തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടന്നാല്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമായിരിക്കും.

വേതനത്തെ കുറിച്ച് നിര്‍മാതാക്കളുമായി സംസാരിച്ചു. കൃത്യ വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഭൂരിഭാഗം കാര്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യക്തിയെ ഹനിക്കുന്ന ഒരുകാര്യവും പുറത്തുവിടരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി ചോദിച്ചു.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…