ചെങ്ങന്നൂര്‍ ▪️ യേശുക്രിസ്തുവിന്റെ പീഢാനുഭവസ്മരണയില്‍ വിശ്വാസികള്‍ ചെങ്ങന്നൂര്‍ നഗരത്തില്‍ കുരിശിന്റെ വഴി നടത്തി.
ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി, മാര്‍ത്ത് മറിയം ഫെറോന പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി നടത്തിയത്.
യേശുക്രിസ്തുവിനെ മരണത്തിന് വിധിക്കുന്നത് മുതല്‍ കല്ലറയില്‍ സംസ്‌കരിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 14 സ്ഥലങ്ങളിലായി ക്രമീകരിച്ചു കൊണ്ടാണ് കുരിശിന്റെ വഴി നടന്നത്.
കുരിശുകളേന്തിയ നൂറ് കണക്കിന് വിശ്വാസികള്‍ 14 സ്ഥലങ്ങളിലും ഗാനങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയും യേശുക്രിസ്തുവിന്റെ പീഢാനുഭവത്തെ ഓര്‍മ്മിച്ചു.
ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍, പ്രദക്ഷിണം, സ്ലീബാവന്ദനം തുടങ്ങിയവയും തുടര്‍ന്ന് നേര്‍ച്ചകഞ്ഞിയും നടത്തി.
ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിന്‍ തെങ്ങുവിളയില്‍, ഫാ. സാമുവേല്‍ പനച്ചിവിളയില്‍, മാര്‍ത്ത് മറിയം ഫെറോന പള്ളി വികാരി ഫാ.ഡോ.ജോസഫ് പുത്തന്‍പറമ്പില്‍, ചെറിയനാട് ലൂര്‍ദ്മാതാ റോമന്‍ കത്തോലിക്കാ പള്ളി വികാരി ഫാ. ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.