സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ലോട്ടറിയടിച്ചത് സര്‍ക്കാരിനാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണ്ണ നികുതി വഴി സര്‍ക്കാര്‍ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 202122 ല്‍ 1,121 കോടിയായിരുന്നു നികുതി വരുമാനം.
സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവാണ് സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ധിപ്പിച്ചത്. 201718 ല്‍ 614 കോടി രൂപയായിരുന്നു നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ല്‍ ഇത് 852 കോടിയും 2020 ല്‍ 871 കോടിയും 2021 ല്‍ 973 കോടിയുമായിരുന്നു.
ജി.എസ്.ടി നിലവില്‍ വന്നതോടെ മൂന്നു ശതമാനമാണ് സ്വര്‍ണ്ണത്തിന് നികുതിയായി ലഭിക്കുന്നത്. രജിസ്‌റ്റേര്‍ഡ് വ്യാപാരികളുടെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിലേക്ക് നികുതി പണം എത്തുന്നത്. അതേസമയം, ബില്ലുകള്‍ നല്‍കാതെ നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളും സജീവമായി തന്നെ രംഗത്തുണ്ട്.