ദോഹ ▪️ ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ഥിയും.
തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ബയോളജിക്കല്‍ എന്‍വയണ്‍മെന്റ് സയന്‍സിലാണ് ജോഷ് ഉന്നത വിജയം നേടിയത്.
ഏതാനും വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അമീര്‍ നേരിട്ടു സ്വര്‍ണമെഡല്‍ നല്‍കിയത്. അതിലേക്കാണ് ജോഷ് തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച് അസിസ്റ്റന്റാണ് ജോഷ്. ഇട്ടിയംപറമ്പില്‍ ജിജിയുടെയും ഗീതയുടെയും മകനാണ്. സഹോദരി ഡോ. ജോയല്‍.