
കൊച്ചി മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള.
ഗോവ ഗവര്‍ണറെ അത്താഴവിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
കേരളത്തിലെ വണ്‍ ആര്‍ട്ട് നേഷന്റെ പരിപാടിയാണ് ഗോവ രാജ്ഭവനില്‍ നടന്നത്. അതിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന രീതി അപക്വമാണെന്നും ജനാധിപത്യത്തില്‍ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികള്‍ മാത്രമേ ഉള്ളൂവെന്ന് വി.ഡി സതീശന്‍ ഓര്‍ക്കണമെന്നും ഗോവ രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.