▶️മാന്നാറിലെ ഓട് വ്യവസായം: ഭൗമ പദവി ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ്

26 second read
0
457

ന്യൂഡല്‍ഹി▪️ മാന്നാറിലെ പരമ്പരാഗത ഓട് വ്യവസായത്തിന് ഭൗമ പദവി (GI) ലഭ്യമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ഇത് സംബന്ധിച്ച് കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രി ജിതിന്‍ റാം മഞ്ചി രേഖാമൂലമുള്ള മറുപടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപി ലോക്‌സഭയില്‍ റൂള്‍ 377 പ്രകാരം വിഷയമുയര്‍ത്തിയതോടെയാണ് കാര്യങ്ങളില്‍ പുരോഗതി ഉണ്ടായത്. 2025 മെയ് മാസത്തില്‍ ഏക രജിസ്ട്രി ഓഫീസ് മുന്‍കൂര്‍ വാദം (pre-hearing) നടത്താന്‍ തീരുമാനിച്ചതായും ഇതിനു മുന്നോടിയായി പ്രദേശത്തെ തൊഴിലാളികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് കേന്ദ്ര എംഎസ്എംഇ മന്ത്രിയെ സന്ദര്‍ശിക്കുമെന്നും എംപി പറഞ്ഞു.

മാന്നാര്‍ ഓട് വ്യവസായത്തിന്റെ സുപ്രധാന സ്ഥാനം

മാന്നാര്‍ കേരളത്തിലെ 600ലേറെ ഓട് നിര്‍മ്മാണ യൂണിറ്റുകള്‍ക്കു വേണ്ടിയുള്ള പ്രധാന കേന്ദ്രമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന 5000ത്തിലധികം തൊഴിലാളികള്‍ നേരിട്ടുള്ള ഉപജീവനം ഓട് വ്യവസായത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. പ്രതിവര്‍ഷം ഏകദേശം 250-300 കോടി രൂപയുടെ ഓടുകളും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഇവിടെനിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നു.

GI പദവി ലഭ്യമാകുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍

നവീന വിപണനാവസരങ്ങള്‍: അന്താരാഷ്ട്രതലത്തില്‍ മാന്നാര്‍ ഓടുകള്‍ കൂടുതല്‍ അംഗീകാരത്തോടെ വിപണിയില്‍ എത്തിക്കാനാകും.

തൊഴിലാളികള്‍ക്ക് സംരക്ഷണം: വ്യവസായത്തിനെതിരായ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനെതിരെ നിയമപരമായ സംരക്ഷണം ലഭിക്കും.

കൂട്ടായ്മയുടെ വളര്‍ച്ച: ചെറുകിട ഉത്പാദകര്‍ക്ക് Skill Training, Digital Marketing Incentives, MSME Loans തുടങ്ങിയ പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

Handicrafts Development Offic വഴി 50 ഓട് തൊഴിലാളികള്‍ക്ക് പഹചാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭിച്ചു.
വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, MSME Cluster Formation Feasibility Study പൂര്‍ത്തിയായി. DIC Alappuzha വഴി വ്യവസായ വികസന പദ്ധതികള്‍ ആരംഭിച്ചു.

വിശ്വകര്‍മ യോജന പ്രകാരമുള്ള സഹായങ്ങള്‍

Skill Training, Digital Incentives, Collateral-Free Loans, Marketing Support  തുടങ്ങിയവ ഹാന്‍ഡിക്രാഫ്റ്റ് തൊഴിലാളികള്‍ക്കായി ലഭ്യമാക്കും.
കേരളത്തില്‍ 22,034 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 8,721 പേര്‍ക്ക് ഇതിനകം പരിശീലനം ലഭിച്ചു.

മാന്നാറിന്റെ പൈതൃക ഓട് വ്യവസായം സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. GI Status ലഭ്യമാകുന്നതോടെ വിപണിയില്‍ കൂടുതല്‍ അംഗീകാരം ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നും, ചെറുകിട ഉത്പാദകരുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെന്നും പറഞ്ഞ എംപി തൊഴിലാളികള്‍ക്കായി  Collateral-Free Loans, Marketing Support, & Export Assistance പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

GI Status ലഭ്യമാകുന്നതോടെ വ്യവസായം കൂടുതല്‍ സുതാര്യമാവുകയും, തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയും സ്ഥിരതയുള്ള വരുമാനവും ഉറപ്പാക്കാന്‍ കഴിയുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…