
ബാക്കു▪️ 17-ാമത് ഗര്‍ഷോം രാജ്യാന്തര അവാര്‍ഡുകള്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ വിതരണം ചെയ്തു.
ഫൊക്കാനെയുടെ മുന്‍ ചെയര്‍മാനും ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പ്രസിഡന്റുമായ കെ.ജി മന്‍മഥന്‍ നായര്‍, സൗദി അറേബ്യയിലെ ടട്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിഇഒ മൂസ കോയ, അസര്‍ബൈജാനിലെ ഇന്‍ഡ്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവര്‍ക്ക് വ്യക്തിഗത അവാര്‍ഡുകള്‍ നല്‍കി.
ഫ്രാന്‍സിലെ മലയാളി കൂട്ടായ്മയായ സാമ ഫ്രാന്‍സ് നല്ല സംഘടനക്കുള്ള അവാര്‍ഡും ബാംഗ്‌ളൂര്‍ ആസ്ഥാനമായ ടെന്‍ടാക്കിള്‍ എയ്‌റൊ ലോജിസ്റ്റിക്‌സ് മികച്ച സംരംഭങ്ങള്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.
ആക്ടിംഗ് അംബാസിഡര്‍ വിനയകുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗര്‍ഷോം ഫൌണ്ടേഷന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാക്കുവിലുള്ള ലാന്‍ഡ്മാര്‍ക് ഹോട്ടലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ക്കും ബാക്കുവിലെ ഇന്ത്യന്‍ സമൂഹവും പങ്കെടുത്തു.