▶️ഒറീസയില്‍ നിന്ന് കാറുകളില്‍ എത്തിച്ച 15 കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയില്‍

2 second read
3
2,283

ചെങ്ങന്നുര്‍ ▪️ ക്രിമിനല്‍ കേസ് പ്രതികള്‍ ഉള്‍പ്പെട്ട ആറംഗ സംഘം 15 കിലോ കഞ്ചാവുമായി ചെങ്ങന്നൂരില്‍ പിടിയില്‍.

ഒറീസയില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിച്ച കഞ്ചാവാണ്  2 വാഹനങ്ങള്‍ സഹിതം ഇന്നലെ രാത്രി ചെങ്ങന്നുര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വെച്ച് ജില്ല ലഹരി വിരുദ്ധ സ്‌കോഡും ചെങ്ങന്നൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ചെങ്ങന്നൂര്‍ തുണ്ടിയില്‍ പള്ളത്ത് സുജിത്ത് (29), ചെങ്ങന്നൂര്‍ മംഗലം ഉമ്മറത്തറ സംഗീത് (സഞ്ജു-29), ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ചെമ്പകശ്ശേരിയില്‍ കിരണ്‍ (24), കിടങ്ങൂര്‍ തൊണ്ടയില്‍ മുടയില്‍ അമല്‍ (രഘു-28), ചെങ്ങന്നൂര്‍ മംഗലം കല്ലുഴത്തില്‍ സന്ദീപ് (26), ചെങ്ങന്നൂര്‍ മംഗലം തുണ്ടിയില്‍ ശ്രീജിത്ത് (കണ്ണന്‍-31) എന്നിവരാണ് പിടിയിലായത്.

കിരനും സംഗീതും എന്‍ഡിപിഎസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 5000 രൂപയ്ക്ക് ഒറിസായില്‍ നിന്ന് വാങ്ങുന്ന ഗഞ്ചാവ് നാട്ടില്‍ 3 ഗ്രാമിന് 500 രൂപയുടെ ചെറുപൊതികളാക്കിയാണ് വില്‍ക്കുന്നത്.

ഒരു ഗ്രാം കഞ്ചാവ് നാട്ടില്‍ എത്തിച്ച് വില്‍ക്കുമ്പോള്‍ ആയിരങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ ക്രിമിനല്‍ കേസ് പ്രതികളെല്ലാം മയക്ക് മരുന്ന് വില്‍പ്പന നടത്തി അമിതലാഭം കൊയ്യുകയാണ്. അതിലേയ്ക്ക് അവരുടെ സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും ചെയ്യുന്നു.

ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേത്വത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചെങ്ങന്നൂര്‍ ഐഎസ്എച്ച്ഒ ദേവരാജന്‍, എസ്‌ഐമാരായ വിനോജ്, അസിസ്, രാജിവ്, എഎസ്‌ഐ സെന്‍കുമാര്‍, എസ് സിപിഒ ഹരികുമാര്‍, അരുണ്‍, രാജേഷ്, ജിന്‍സന്‍, സ്വരാജ് എന്നിവരും ജില്ലാ പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

ക്രിമിനല്‍ പഞ്ചാത്തലം ഉള്ളവരെ രഹസ്യമായി നിരിക്ഷിക്കുന്നതിന്റെ ഫലമായാണ് ജില്ലയില്‍ വന്‍ തോതില്‍ മയക്ക്മരുന്നുകള്‍ പിടികൂടാന്‍ സാധിക്കുന്നതെന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പറഞ്ഞു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം നിരവധി കേസുകളാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ പിടി കുടിയത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലഹരി മാഫിയായ്ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്ന് ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസാ ജോണ്‍ പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…