ചെങ്ങന്നൂര്‍ ▪️വിദേശ മലയാളിയുടെ വാട്സ് ആപ്പില്‍ നിന്നും പണം ചോദിച്ച് ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘം. മലയാളികളും സംഘത്തില്‍ എന്ന് സൂചന.
വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളിയുടെ പേരിലുള്ള വാട്സ്ആപ്പ് നമ്പറില്‍ നിന്നും ആണ് നാട്ടിലെ അയല്‍വാസികള്‍ക്ക് പണം ചോദിച്ച് സന്ദേശം എത്തുന്നത്
ഇന്ത്യയിലുള്ള ഒരാള്‍ക്ക് 50,000 രൂപ നല്‍കുന്നതിന് പണം കൈമാറാന്‍ കഴിയുന്നില്ലെന്നും സെര്‍വര്‍ തകരാറിലായതിനാല്‍ പണം അയച്ച് സഹായിക്കണമെന്ന് പറഞ്ഞാണ് സന്ദേശ എത്തുന്നത്. നാളെത്തന്നെ പണം തിരികെ നല്‍കാമെന്ന് ഉറപ്പും നല്കുന്നു.
ഇംഗ്ലീഷില്‍ സന്ദേശം അയച്ചെങ്കിലും അയല്‍വാസിയായ വിദേശ മലയാളിയായതിനാല്‍ മലയാളത്തിലാണ് തിരിച്ച് മറുപടി സന്ദേശം അയച്ചത്
തുടക്കത്തില്‍ ശബ്ദ സന്ദേശം മറുപടിയായി അയച്ചെങ്കിലും ടെസ്റ്റ് മെസ്സേജ് ആയി അയക്കാനാണ് ആവശ്യപ്പെട്ടത് ഇതേ തുടര്‍ന്ന്് മലയാളത്തില്‍ തന്നെ സന്ദേശം അയക്കുകയായിരുന്നു.
ഈ സന്ദേശങ്ങള്‍ എല്ലാം വളരെ കൃത്യമായി തന്നെ വായിച്ചു മനസ്സിലാക്കുകയും ചെയ്തതോടെയാണ് ഈ തട്ടിപ്പ് സംഘത്തില്‍ മലയാളികള്‍ ഉണ്ടെന്നുള്ള സൂചന വ്യക്തമായത്.
മലയാളത്തില്‍ തന്നെ സന്ദേശം അയച്ചത് മനസ്സിലായപ്പോള്‍ ഇത് അയല്‍വാസി ആണെന്ന് ആദ്യം ഉറപ്പിച്ചെങ്കിലും വിദേശത്തെ അര്‍ദ്ധരാത്രി സമയത്താണ് സന്ദേശം വന്നത് എന്നത് സംശയത്തിനിടയായി.
ഇതോടെ ഭാര്യയുടെ പേര് ചോദിച്ചപ്പോള്‍ വളരെ കൃത്യമായി തന്നെ പറയുകയും ചെയ്തു
പണം അയക്കുന്നതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടപ്പോള്‍ ഡല്‍ഹിയിലുള്ള യൂണിയന് ബാങ്കിന്റെ മുഹദ് അമീര്‍ എന്ന പേരിലുള്ള ഒരാളുടെ അക്കൗണ്ട് നമ്പര്‍ ആണ് അയച്ചുതന്നത്.
ഇതേ തുടര്‍ന്നാണ് നാട്ടിലുള്ള സഹോദരനോട് വിവരങ്ങള്‍ പറഞ്ഞത്. അടുത്തമാസം ഇവര്‍ നാട്ടിലെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് അവര്‍ പറഞ്ഞു.
പണം ചോദിച്ചുള്ള ഈ സന്ദേശത്തെ കുറിച്ച് വിദേശ മലയാളിയെ അറിയിച്ചപ്പോള്‍ അവരുടെ വാട്സ്ആപ്പ് രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമായി എന്നാണ് പറഞ്ഞത്.
ഇങ്ങനെ പലരുടെയും വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായ തായും അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പേരില്‍ പണം ചോദിച്ച് സന്ദേശങ്ങള്‍ പോകുന്നതായ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല.
മലയാളികള്‍ ഉള്‍പ്പെട്ട ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന്റെ പിന്നില്‍ എന്ന് വ്യക്തമായി. വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്.
ഇങ്ങനെ സന്ദേശങ്ങള്‍ വരുമ്പോള്‍ ചിലര്‍ അത്യാവശ്യമാണെന്ന പേരില്‍ വളരെ പെട്ടെന്ന് പണം അയച്ചു കൊടുക്കുകയും ഒടുവില്‍ നഷ്ടപ്പെടുകയും ചെയ്യും.