ചെങ്ങന്നൂര്‍: ഗാന്ധി ദര്‍ശന്‍ സമിതി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് വര്‍ഗ്ഗീയ-ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ചടങ്ങിനു മുന്നോടിയായി ചെങ്ങന്നൂര്‍ നഗരസഭാ കാര്യാലയത്തിനു മുന്നിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി സി.കെ വിജയകുമാര്‍ നിര്‍വഹിച്ചു.
ലോകാദരണീയനായ മഹാത്മാ ഗാന്ധിയുടെ രാജ്യത്ത് ജനിക്കാന്‍ കഴിഞ്ഞതു തന്നെ ഓരോ ഭാരതീയന്റേയും അന്തസ്സുയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ .ബി യശോധരന്‍ അദ്ധ്യക്ഷനായി.
ആലാ വാസുദേവന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗ വ്യാപനത്തിനെതിരേയും വര്‍ഗ്ഗീയ ഫാസിസത്തിനെതിരേയും പ്രചരണം നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം തോമസ് ടി. തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഹരി പാണ്ടനാട്, രക്ഷാധികാരി ഡോ.ഉമ്മന്‍ നൈനാന്‍, കെ.ഷിബു രാജന്‍, സുജ ജോണ്‍, ജെയ്‌സണ്‍ ചാക്കോ, എം.കെ മുരളീധരന്‍, വിനീത് തോമസ്, സന്തോഷ് കാരയ്ക്കാട്, എം.ആര്‍ ചന്ദ്രന്‍, മനോജ് കുറ്റിക്കല്‍ , കെ.പി ശശിധരന്‍, ശ്രീകുമാര്‍ പുന്തല, കോശി പി. ജോണ്‍, വിശ്വനാഥന്‍ ബുധനൂര്‍, ബിനു എബ്രഹാം, രാജേഷ് വെച്ചൂരേത്ത്, പി.കെ ചെല്ലപ്പന്‍, സണ്ണി പുതുശ്ശേരി, ജോസ് കരുവേലി, സി.കെ ശ്രീധരന്‍, പി.സി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.