
ചെങ്ങന്നൂര്‍▪️ സരസ് മേളയുടെ സംഗീത നിശയില്‍ മന്ത്രി സജി ചെറിയാന്‍ ഗായകനായി.
ഒന്നാം നമ്പര്‍ വേദിയില്‍ റിമി ടോമിയുടെ നേതൃത്വത്തില്‍ നടന്ന സംഗീത നിശയില്‍ റിമി ടോമിയെ അനുമോദിക്കുന്ന ചടങ്ങിനിടയിലാണ് റിമി മന്ത്രിയോട് ഗാനം ആലപിക്കുവാന്‍ ആവശ്യപ്പെട്ടത്.
മടിച്ചു നില്‍ക്കാതെ മൈക്ക് ഏറ്റെടുത്ത് ചില്ല് സിനിമയിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ‘ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ‘ എന്ന ഗാനത്തിന്റെ വരികള്‍ മന്ത്രി പാടി. തുടര്‍ന്ന് പാടാന്‍ റിമിയോട് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ റിമി പാട്ട് തുടര്‍ന്നതോടെ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.