തലശ്ശേരി ▪️ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. അടുത്ത മാസം നിര്‍മാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കര്‍ അറിയിച്ചു.
മിത്ത് വിവാദങ്ങള്‍ക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തില്‍ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി.
അതേസമയം മിത്ത് വിവാദത്തില്‍ നിലപാടെടുത്ത് യുഡിഎഫ്. മിത്ത് വിവാദം നിയമ സഭയില്‍ കത്തിക്കേണ്ടെന്നാണ് യുഡിഎഫില്‍ തീരുമാനം. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കാമെന്നും അതിനപ്പുറം വലിയ നിലയില്‍ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേര്‍ന്നത്.
ഷംസീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം.
ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും.