ചെങ്ങന്നൂര്‍ ▪️ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ഉന്നത വിജയം.
പുത്തന്‍കാവ് മെട്രൊപ്പോലീറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മോണിക്ക പാണ്ഡെയാണ് ഇക്കഴിഞ്ഞ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സയന്‍സ് ബയോളജിയില്‍ 98.6% മാര്‍ക്കോടെ ഫുള്‍ എ പ്ലസ് നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്.
നേപ്പാളിലെ ബഗ്ലുഗ് സ്വദേശികളായ ഗോകുല്‍ ശര്‍മ്മയുടേയും ജീവന്‍ ശര്‍മ്മയുടേയും മകളാണ്. ഡോക്ടറാകാനുള്ള സ്വപ്നം മനസ്സില്‍ സൂക്ഷിച്ച് നീറ്റ് ഫലം കാത്തിരിക്കുകയാണ് മോണിക്ക.