
ചെങ്ങന്നൂര്‍▪️ 12 വയസ്സ് പൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 13 വര്‍ഷം തടവും 85,000 രൂപ പിഴയും.
വെട്ടിയാര്‍ തെക്കേമലയില്‍ പുത്തന്‍വീട്ടില്‍ നിന്നും തുരുത്തിയില്‍ തെക്കേതില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാജി റാവുത്തര്‍ (56) നെയാണ് എഫ്.ടി.എസ് കോടതി ജഡ്ജി ആര്‍. സുരേഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്.
ആലപ്പുഴ വനിത സെല്‍ എസ്‌ഐ എസ്. ആനന്ദവല്ലിയാണ് അതിജീവിതയുടെ മൊഴി എടുത്തത് കുറത്തികാട് എസ്‌ഐ ആയിരുന്ന കെ. സുനുമോന്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍ രാജേഷ് കുമാര്‍ ഹാജരായി. എഎസ്‌ഐ തുളസി ഭായി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.