
മാന്നാര്‍▪️ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ അര്‍പ്പിച്ച മന്ത്രി സജി ചെറിയാന് എസ്.എന്‍.ഡി.പി മാന്നാര്‍ യൂണിയന്‍ പുഷ്പ കിരീടം സമ്മാനിച്ചു.
എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ 6188ാം നമ്പര്‍ പാവുക്കര കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാവുക്കര കിഴക്ക് ശ്രീനാരായണ കണ്‍വെന്‍ഷന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു മന്ത്രി സജി ചെറിയാന് മാന്നാര്‍ യൂണിയന്‍ പുഷ്പ കിരീടം സമ്മാനിച്ചത്.
യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍ മന്ത്രിയെ പുഷ്പ കിരീടം ചൂടിച്ചു. മലപ്പുറം ജില്ലയില്‍ ഈഴവ സമുദായത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പലഭാഗത്തുനിന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സര്‍വതും മറന്ന് ജനറല്‍ സെക്രട്ടറിക്കും എസ്.എന്‍.ഡി.പി യോഗത്തിനും പിന്തുണയര്‍പ്പിച്ച് കരുത്ത് പകര്‍ന്ന മന്ത്രി സജി ചെറിയാന് എസ്.എന്‍.ഡി.പി മാന്നാര്‍ യൂണിയന്റെ ആത്മാഭിമാനമാണെന്നും ശ്രീനാരായണ പ്രസ്ഥാനം എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം പറഞ്ഞു.
യൂണിയന്‍ ജോ.കണ്‍വീനര്‍ പുഷ്പ ശശികുമാര്‍, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ ഹരി പാലമൂട്ടില്‍, അനില്‍കുമാര്‍ റ്റി.കെ, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, അനിഷ് പി.ചേങ്കര എന്നിവര്‍ പങ്കെടുത്തു.