ചെങ്ങന്നൂര്‍ ▪️പൂമലച്ചാല്‍ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ചാലില്‍ സന്ദര്‍ശകര്‍ക്കായി ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു.
ചാലിന്റെ ഇരു കരകളിലുമാണ് 100 മീറ്ററോളം നീളത്തില്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. ഇതിനു മുകളിലൂടെയാണ് സന്ദര്‍ശകര്‍ക്കുള്ള വാക് വേ നിര്‍മ്മിക്കുക.
നിര്‍മ്മാണത്തിന്റെ ഭാഗമായി ചാലിന്റെ തെക്കു ഭാഗത്ത് അപ്പോളോ പ്ലാസ്റ്റിക്ക് മാറ്റുകള്‍ സ്ഥാപിച്ചു. ഇതിനു മുകളില്‍ റബര്‍ മാറ്റുകള്‍ പാകി, ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കും.
33 ലക്ഷം രൂപയോളം നിര്‍മ്മാണ ചിലവു വരും. ജനുവരി അവസാനത്തോടെ വാക്ക് വേ പൂര്‍ത്തീകരിക്കും.
ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഉള്‍പ്പെടുന്നജലാശയം പരിസരവും ഉള്‍പ്പെടെ 23 ഏക്കറാണ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലിന്റെ ഇരുവശത്തും ഇരുവശത്തും 250 മീറ്റര്‍ വീതം നട പാത, നാലുവശത്തും സ്റ്റീല്‍ ബാരിക്കേഡ്, വശങ്ങളില്‍ 10 ഷെല്‍ട്ട റുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ നിര്‍മ്മിക്കും. പെഡല്‍ ബോട്ടുകളും ഉണ്ടാകും.