തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം. ശക്തന്‍ ബസ്റ്റാന്‍ഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്.
ചാക്കപ്പായ് സൈക്കിള്‍ സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ക്രമേണ താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു.
തൃശൂരില്‍ നിന്ന് മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. അഞ്ചരയോടെയാണ് സൈക്കിള്‍ ഷോപ്പില്‍ തീപിടുത്തം ഉണ്ടായത്. ആളപായമില്ല.