
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷന്‍ പരിധിയിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഭൂമിതരം മാറ്റം അപേക്ഷകളിന്മേലുള്ള ഫയല്‍ അദാലത്തില്‍ 44 വില്ലേജുകളിലെ 1173 അപേക്ഷകളിലെ അന്തിമ ഉത്തരവുകള്‍ വിതരണം ചെയ്തു
ഫയല്‍ അദാലത്ത് സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷന്‍ പരിധിയിലെ അതിവേഗ ഫയല്‍ തീര്‍പ്പാക്കല്‍ നടപടി. അപേക്ഷകളിന്‍മേലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
സബ് ഡിവിഷന്‍ പരിധിയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലുള്‍പ്പെട്ട 44 വില്ലേജുകളിലെ 1173 അപേക്ഷകളിന്മേലുള്ള അന്തിമ ഉത്തരവുകളാണ് ഇന്നലെ വിതരണം ചെയ്തത്. തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചെങ്ങന്നൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് അധ്യക്ഷയായി.
വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാര്‍, ആര്‍.ഡി.ഒ. എസ്. സുമ, കൗണ്‍സിലര്‍ സിനി ബിജു, സീനിയര്‍ സൂപ്രണ്ട് ജെ. ശ്രീകല, ജൂനിയര്‍ സൂപ്രണ്ട് കെ. സിന്ധുകുമാരി എന്നിവര്‍ സംസാരിച്ചു.