ചെങ്ങന്നൂര്‍ ▪️കൃഷിയിടങ്ങള്‍ ഇളക്കി മറിച്ച് കാട്ടുപന്നികള്‍ ചെങ്ങന്നൂരില്‍ രാത്രികാല വിളയാട്ടംകൃഷിയിടങ്ങള്‍ ഇളക്കി മറിച്ച് കാട്ടുപന്നികള്‍ ചെങ്ങന്നൂരില്‍ രാത്രികാല വിളയാട്ടം കൃഷിയിടങ്ങള്‍ ഇളക്കി മറിച്ച് കാട്ടുപന്നികള്‍ ചെങ്ങന്നൂരില്‍ രാത്രികാല വിളയാട്ടം നടത്തുന്നു.
ഹാച്ചറി, തിങ്കളാമുറ്റം, തോട്ടുംകര തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു കൊണ്ടാണ് കാട്ടുപന്നികള്‍ വിളയാടുന്നത്.
പരാതികള്‍ കേള്‍ക്കാനും നടപടിയെടുക്കാനും നഗരസഭ, പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ഹാച്ചറി- തോട്ടിയാട് റോഡിലെ നാവുങ്കഴ ഭാഗത്തെ തെങ്ങിന്‍ തൈകളും മറ്റും കുത്തിയിളക്കി.
തിങ്കളാമുറ്റം, തോട്ടുംകര ഭാഗങ്ങളിലെ മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയെല്ലാം നശിപ്പിച്ചു. മരിച്ചിനികളെല്ലാം എല്ലാം വിളവെടുക്കാന്‍ പാകമായിരുന്നു.
കാടുകയറി കിടക്കുന്ന പുരയിടങ്ങളിലാണ് പന്നികള്‍ താവളം ആക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അധികരം ഉണ്ടെങ്കിലും ലൈസന്‍സുള്ള ഷൂട്ടര്‍മാരെ കണ്ടെത്തി ഫലപ്രദമായി നടപടിയെടുക്കാന്‍ നഗരസഭ, പഞ്ചായത്ത് അധികാരികള്‍ കാണിക്കുന്ന അലംഭാവം കര്‍ഷകരെ ദുരിതത്തിലാക്കി.