ചെങ്ങന്നൂര്‍▪️ കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂര്‍ പിഐപി ഓഫീസിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍.
കേരള കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍, തിരുവന്‍വണ്ടൂര്‍ പ്രദേശത്തെ കര്‍ഷകര്‍ പ്രതിഷേധിച്ചത്.
നെല്‍ ചെടികള്‍ കരിഞ്ഞുണങ്ങിയിട്ടും കനാല്‍ ജലം ലഭ്യമാക്കാത്ത ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിച്ചു. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ഡോ. ഷിബു ഉമ്മന്‍, ഗണേഷ് പുലിയൂര്‍, ചാക്കോ കയ്യത്ര, ജിജി ഏബ്രഹാം, അനിയന്‍ കോളൂത്ര, സ്റ്റാന്‍ലി ജോര്‍ജ്ജ്, മോന്‍സി മൂലയില്‍, മോന്‍സി കുതിരവട്ടം, തോമസ് ചാക്കോ, കെ.എ അലക്‌സാണ്ടര്‍, മോന്‍സി കപ്ലാശ്ശേരി, ജോസ് സഖറിയ, ജോസ് പാണ്ടനാട്, നഗരസഭ കൗണ്‍സിലര്‍മാരായ ശരത്ചന്ദ്രന്‍, ടി. കുമരി, ആര്‍ച്ചന കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.