ചെങ്ങന്നൂര്‍ ▪️ മുളക്കുഴ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എന്‍. പദ്മാകാരന്‍ അധ്യക്ഷനായി.
ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാഭായി, രമ മോഹന്‍, മറിയക്കുട്ടി, അനു കൃഷ്ണന്‍, സിന്ധു ഭാസ്‌ക്കരന്‍, കൃഷി ഓഫീസര്‍ കവിത എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ മികച്ച 24 കര്‍ഷകരെ ആദരിച്ചു. ഘോഷയാത്ര , കാര്‍ഷിക സെമിനാര്‍, ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും നടന്നു.