ദില്ലി ▪️ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം. ഇത്തവണ 400 സീറ്റുകള്‍ നേടുമെന്ന അവകാശവാദവുമായിട്ടാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍, സ്വപ്‌ന സംഖ്യയിലേക്ക് എന്‍ഡിഎ എത്തില്ലെന്നാണ് പ്രവചനങ്ങള്‍.
എന്‍ഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്.
എന്‍ഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജന്‍കി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജന്‍കി ബാത് പ്രവചിക്കുന്നു.
എന്‍ഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാര്‍ക്ക് പ്രവചിക്കുന്നത്.
എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്‌സും പ്രവചിക്കുന്നു.
ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
എബിപി സര്‍വേഫലം അനുസരിച്ച് കേരളത്തില്‍ ബിജെപിക്ക് 1 മുതല്‍ 3 വരെ സീറ്റ് കിട്ടാനാണ് സാധ്യത. യുഡിഎഫിന് 17 മുതല്‍ 19 വരെ സീറ്റുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ഇത്തവണ ലഭിക്കില്ല.
ടൈംസ് നൗ സര്‍വേ അനുസരിച്ച് 14 മുതല്‍ 15 വരെ സീറ്റ് കേരളത്തില്‍ യുഡിഎഫിനും നാല് സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും ലഭിക്കും.
ന്യൂസ് 18 സര്‍വേ പ്രകാരം 15 മുതല്‍ 18 വരെ സീറ്റാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വേ പ്രകാരം എല്‍ഡിഎഫിന് 0 മുതല്‍ 1 സീറ്റ്, യുഡിഎഫിന് 1718, എന്‍ഡിഎയ്ക്ക് 2 മുതല്‍ 3 വരെ എന്നിങ്ങനെയാണ് സര്‍വേ.